ഉപരാഷ്ട്രപതി രാജിവച്ചു

At Malayalam
0 Min Read

Aഒരു മുൻ സൂചനയും നൽകാതെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യ കാരണങ്ങളാൽ താൻ രാജിവയ്ക്കുന്നു എന്നാണ് രാജി കത്തിൽ പറഞ്ഞിരിക്കുന്നത്. അഭിമാനത്തോടെയാണ് താൻ പടിയിറങ്ങുന്നതെന്നും ധൻകർ. ഇന്നും രാജ്യസഭ അദ്ദേഹം നിയന്ത്രിച്ചിരുന്നു. 2027 വരെ അദ്ദേഹത്തിന് കാലവധിയുണ്ടായിരുന്നു.

രാഷ്ട്രപതിക്കാണ് ധൻകർ രാജിക്കത്ത് നൽകിയത്. പ്രധാനമന്ത്രിക്കും രാജ്യസഭയിലെ എല്ലാ അംഗങ്ങൾക്കും നന്ദി പറഞ്ഞു. എല്ലാ അംഗങ്ങളും തന്നോട് സ്നേഹപൂർവമേ പെരുമാറിയിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാണ് രാജിക്ക് കാരണമെന്നും പറയുന്നുണ്ട്.

Share This Article
Leave a comment