തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചു. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. 19 വയസാണ് അക്ഷയ്യുടെ പ്രായം. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ വീണത്. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേയാണ് യുവാവിന് വൈദ്യുതാഘാതമേറ്റത്. പൊലിസും കെ എസ് ഇ ബിയും എത്തി അനന്തര നടപടികൾ സ്വീകരിച്ചു.