ആലപ്പുഴ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കാഷ്വല്‍ ലേബറര്‍ തസ്തികയിലുള്ള രണ്ടു ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. മാവേലിക്കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഞ്ചാം ക്ലാസ് പാസായിട്ടുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം.18നും 41 നും ( നിയമാനുസൃത ഇളവ് ബാധകം ) ഇടയില്‍ പ്രായമുള്ളവരും ലാസ്റ്റ് ഗ്രേഡ് ജോലികള്‍ക്ക് രേഖാമൂലം സമ്മതം നല്‍കിയിട്ടുള്ളവരുമായ തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ പുരുഷ ( ഭിന്നശേഷിക്കാര്‍ ഒഴികെ) ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ മേല്‍വിലാസം തെളിയിക്കുന്ന തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജൂലൈ 29 ന് മുമ്പ് മാവേലിക്കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തിച്ചേരണം. ഫോണ്‍ : 0479- 2344301, 9947883774.