ശബരിമലയിൽ താൽക്കാലിക ജീവനക്കാരാകാം , 1800 ഒഴിവുകൾ

At Malayalam
1 Min Read

ഈ വർഷത്തെ മണ്ഡല – മകരവിളക്ക് മഹോത്സവ ത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലക്കൽ എന്നീ ദേവസ്വങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. 18 നും 65 നും ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം. 650 രൂപയാണ് ദിവസവേതനമായി ലഭിക്കുക. താമസ സൗകര്യം, ഭക്ഷണം എന്നിവ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകും.

അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റും ഹെൽത്ത് കാർഡും ഹാജരാക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട്, തിരുവനന്തപുരം എന്ന വിലാസത്തിലോ tdbsabdw@gmail.com എന്ന ഇ – മെയിൽ ഐഡിയിലോ ഓഗസ്റ്റ് 16 ന് വൈകിട്ട് അഞ്ചു മണിക്കു മുൻപായി ലഭിക്കണം.

Share This Article
Leave a comment