തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ സഹോദരൻ എം കെ മുത്തു (77) അന്തരിച്ചു. എം കരുണാനിധിയുടെ ആദ്യ ഭാര്യ പത്മാവതിയുടെ മകനാണ്. മുത്തു ജനിച്ചതിനു പിന്നാലെയാണ് ഇരുപത് വയസുള്ളപ്പോൾ പത്മാവതി മരിച്ചത്. അതിനു ശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ.