പാര്‍ലമെന്‍റ് സമ്മേളനം വരുന്ന തിങ്കളാഴ്ച ചേരാനിരിക്കേ ഇന്ത്യ സഖ്യത്തിലെ ഘടക കക്ഷികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് പ്രത്യേക യോഗം ചേരുന്നു. ആം ആദ്മി പാര്‍ട്ടി ഇന്ത്യാ സഖ്യം ഉപേക്ഷിച്ചതായി നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് യോഗം ബഹിഷക്കരിക്കും എന്നും പറയുന്നു.
കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി സി പി എം – ആര്‍ എസ് എസ് ബന്ധം ആരോപിച്ചതില്‍ കടുത്ത അതൃപ്തി അറിയിച്ചെങ്കിലും സി പി എം യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണ വിവാദം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. നാളെയാണ് സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം നടക്കുക.