അമ്മ – മത്സരത്തിന് പത്രിക വിതരണം തുടങ്ങി

At Malayalam
1 Min Read

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ യിൽ മോഹൻലാൽ ഒഴിയുന്ന പ്രസിഡന്റ് സ്ഥാനത്തേക്കടക്കം വാശിയേറിയ മത്സരമുണ്ടാകുമെന്ന് റിപ്പോർട്ട്. ആറ് പ്രധാന സ്ഥാനങ്ങളിലേക്കും പതിനൊന്ന് പേരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മിറ്റിയും ഉൾപ്പെടെ പതിനേഴ് അംഗങ്ങളാണ് പുതിയ തെരഞ്ഞെടുപ്പിൽ വിജയിച്ച് ചുമതലയേൽക്കുക. പ്രസിഡൻ്റു കഴിഞ്ഞാലുള്ള പ്രധാന സ്ഥാനമായ ജനറൽ സെക്രട്ടറിയായി ഒരു വനിത വരാനുള്ള സാധ്യതയും ബന്ധപ്പെട്ടവർ പറയുന്നുണ്ട്.
അടുത്ത മാസം 15 നാണ് തെരഞ്ഞെടുപ്പ്. പത്രികാ വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചതായാണ് വിവരം.

നിലവിലുണ്ടായിരുന്ന ഭരണസമിതിയിൽ പ്രസിഡന്റായിരുന്ന മോഹൻലാൽ ഒരു കാരണവശാലും ഇനി ആ സ്ഥാനത്തേക്ക് താനില്ലെന്ന നിലപാടിലാണ്. പുതിയ ഒരാളോ ഒരു വനിതയോ ആയിക്കോട്ടേ എന്നും ലാൽ പറഞ്ഞിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വന്നേക്കും എന്നും പറഞ്ഞു കേൾക്കുന്നുണ്ട്.

വിജയരാഘവൻ പ്രസിഡൻ്റായി വന്നോട്ടെ എന്നു ചിലർ ആവശ്യപ്പെടുന്നുണ്ട്. സീനിയറായ അദ്ദേഹം ആ സ്ഥാനത്ത് ശോഭിക്കും എന്നാണ് അവരുടെ വിലയിരുത്തൽ. വിജയരാഘവൻ പ്രസിഡൻ്റാകാൻ തയ്യാറാണെങ്കിൽ മത്സരമൊഴിവാകാനും സാധ്യതയുണ്ട്. ജനറൽ സെക്രട്ടറിയാകാൻ ബാബുരാജ് ഉൾപ്പെടെയുള്ളവർ മത്സരിക്കും.

പഴയ കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന ടിനി ടോം, ടൊവിനോ തോമസ്, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, വിനു മോഹൻ, ജയൻ ചേർത്തല തുടങ്ങിയവരിൽ ചിലർ മത്സരിക്കാൻ സാധ്യതയുണ്ട്. ജൂലൈ 24 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment