മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അനസ്‌തേഷ്യോളജി, പീഡിയാട്രിക്, പള്‍മനറി മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ്, ഒ ബി ജി തുടങ്ങിയ വിഭാഗങ്ങളിലെ സീനിയര്‍ റസിഡണ്ട് തസ്തികകളിലേക്ക് ഈ വിഭാഗങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 73,500 രൂപ വേതന നിരക്കില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തിയ അപേക്ഷയുമായി ജൂലൈ 26ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തിച്ചേരണം. അധികയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍ : 0483 – 2764056.