പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

At Malayalam
0 Min Read

ഇടുക്കി ജില്ലയില്‍ കേരള സ്റ്റേറ്റ് വുമണ്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിലവില്‍ ഒഴിവുളള പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എതെങ്കിലും വിഷയത്തില്‍ ബിരുദവും ബാങ്കിങ്ങ് / ധനകാര്യ സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുളളവര്‍ ജൂലൈ 31നു മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

പ്രായപരിധി 01.01.2025 ന് 18 നും 45 നും ഇടയില്‍ ( നിയമാനുസൃത വയസിളവ് അനുവദിക്കുന്നതാണ് ). കൂടുതല്‍ വിവരങ്ങള്‍ക്ക് 0486 8272262.

Share This Article
Leave a comment