കാത് ലാബ് ടെക്നീഷ്യന്‍, ന്യൂറോ ടെക്നീഷ്യന്‍ – വാക്ക് ഇന്‍ ഇന്റര്‍വ്യൂ

At Malayalam
1 Min Read

മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ എച്ച് ഡി എസിനു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ കാത് ലാബ് ടെക്നീഷ്യന്‍, ന്യൂറോ ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജൂലൈ 22 ന് രാവിലെ 10.30 നാണ് അഭിമുഖം നടത്തുന്നത്.

സർക്കാർ അംഗീകൃത ബി സി വി ടി / ഡി സി വി ടി കോഴ്സ് പാസ് ആയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കാത് ലാബ് പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കാത് ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്കും സർക്കാർ അംഗീകൃത ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് ന്യൂറോ ടെക്നീഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

നിര്‍ദിഷ്ട യോഗ്യതയുള്ള 45 വയസ്സു തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുമ്പ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0483 – 2766425, 0483 2762037.

Share This Article
Leave a comment