കണ്ടെയ്ൻമെൻ്റിൽ നിന്നു ചാടിപ്പോയി കട തുറന്നു , പിടിയിലായി

At Malayalam
1 Min Read

പാലക്കാ‌‌ട് ജില്ലയിലാകെ നിപ ജാ​ഗ്രത തുടരുന്ന പശ്ചാത്തലത്തിൽ കണ്ടയ്ന്റ്മെന്റ് സോണിൽ നിന്നും പൊലീസിൻ്റെ കണ്ണു വെട്ടിച്ച് തൻ്റെ സ്ഥാപനം തുറന്ന കടയുടമക്കെതിരെ പൊലീസ് കേസെ‌ടുത്തു. മണ്ണാർക്കാട് ഒന്നാം മൈൽ സ്വദേശി ടോം ജോർജാണ് കണ്ടയ്ന്റ്മെന്റ് സോണിൽ നിന്നും പുറത്തുകടന്ന് സ്ഥാപനത്തിൽ കയറിയത്. താൻ സുഖമില്ലാതെ ആശുപത്രിയിലേക്കാണ് പോകുന്നത് എന്നറിയിച്ചാണ് ഇയാൾ ബാരിക്കേഡ് ക‌ടന്നു പറക്ക് പോയത്.

ഇയാൾ പോയതിനു പിന്നാലെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മണ്ണാർക്കാട്ടെ സ്ഥാപനത്തിൽ നിന്നും ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റു ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾ ഈ സാഹചര്യത്തിൽ ആരും ചെയ്യാൻ ശ്രമിക്കരുതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

Share This Article
Leave a comment