പി സി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി

At Malayalam
1 Min Read

ബി ജെ പി നേതാവ് പി സി ജോർജ് തൊടുപുഴയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് കോടതി നിർദേശിച്ചു. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവു നൽകിയിരിക്കുന്നത്. തൊടുപുഴ പൊലീസിനോടാണ് കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. പി സി ജോർജിന്റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോർജ് വിവാദമായ വിദ്വേഷ പ്രസംഗം നടത്തിയത്.

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് ആർ എസ് എസ് സഹയാത്രികനായ അജിത് കൃഷ്ണൻ സെക്രട്ടറിയായ എച്ച് ആർ ഡി ഡിഎസ് ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പിസി ജോർജ് മുസ്ലീം സമുദായത്തിനെതിരെ രൂക്ഷമായ വർഗീയ പരാമർശങ്ങൾ നടത്തിയത്. ജോർജിനെയും സന്നദ്ധസംഘടനയായ എച്ച് ആർ ഡി എസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനെയും പ്രതികളാക്കി കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അനീഷ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്.

Share This Article
Leave a comment