മെക്കാനിക്ക് നിയമനം

At Malayalam
1 Min Read

മത്സ്യഫെഡിൻ്റെ ഔട്ട് ബോർഡ് മോട്ടോർ സർവീസ് സെന്ററിൽ മെക്കാനിക്കുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഐ ടി ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ് ) ട്രേഡുകളിൽ യോഗ്യതയുള്ളവർക്കും ഒ ബി എം സർവീസിംഗിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ആണെങ്കിൽ ഒ ബി എം സർവീസിംഗിൽ കുറഞ്ഞത് പത്തു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.

ഹൈഡ്രോളിക് പ്രസ്സിം​ഗ് മെഷീൻ ഉപയോഗിച്ച് എൻജിൻ്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 23 നകം അപേക്ഷ സമർപ്പിക്കണം.
വിലാസം : ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ്, വലപ്പാട് പി ഒ., തൃപ്രയാർ, തൃശൂർ, പിൻ – 680567
ഫോൺ : 0487 – 2396106, 8113803232, 9526041111

Share This Article
Leave a comment