തിരുവനന്തപുരം പാളയത്തെ താജ് ഹോട്ടലിൽ നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതിനാൽ ഹോട്ടൽ താൽക്കാലികമായി പൂട്ടിച്ചു. ഹോട്ടൽ ഉടമക്ക് പിഴ അടയ്ക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.
സ്റ്റേഷനിൽ വന്ന ഒരു പരാതി നഗരസഭ ഹെൽത്ത് വിഭാഗത്തെ അറിയിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയതും പിന്നാലെ നടപടി എടുത്തതും.
