എ ഐ സി സി അംഗം എൻ കെ സുധീർ ബിജെപി യിൽ

At Malayalam
1 Min Read

എ ഐ സി സി അംഗവും മുതിർന്ന കോൺഗ്രസ്‌ നേതാവുമായിരുന്ന എൻ കെ സുധീർ ബി ജെ പിയിൽ ചേർന്നു. തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ആണ് അദ്ദേഹം ബി ജെ പി അംഗത്വം സ്വീകരിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ, ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുധീർ അമിത്ഷായെ കണ്ടത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി ആലത്തൂരിൽ നിന്ന് മത്സരിച്ചിരുന്നു. ദളിത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, കെ പി സി സി സെക്രട്ടറി എന്നീ ചുമതലകളിലും സുധീർ പ്രവർത്തിച്ചിരുന്നു.

Share This Article
Leave a comment