മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ മോഷ്ടിച്ച് മുങ്ങിയ ആറംഗസംഘം വയനാട്ടില്‍ പിടിയിലായി. വന്‍ കവര്‍ച്ചാ സംഘമാണ് കല്‍പ്പറ്റ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്നവരാണ് പിടിയിലായ ഈ ആറംഗ സംഘത്തിലുള്ളതാണെന്നാണ് പൊലിസ് അറിയിച്ചത്.
പാലക്കാട് സ്വദേശികളായ നന്ദകുമാര്‍, അജിത്ത്കുമാര്‍, സുരേഷ്, വിഷ്ണു, വിനു, കലാധരന്‍ എന്നിവരെയാണ് കൈനാട്ടിയില്‍ വെച്ച് പൊലീസ് പിടിയിലായത്. പ്രതികളെ പിന്തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസും വയനാട്ടിലെത്തി. പിടിയിലായവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ മഹാരാഷ്ട്ര പൊലീസിന് കൈമാറും.