നഗരൂരിൽ വൻ തീപിടുത്തം

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ നഗരൂരിൽ വൻ തീപിടുത്തം. സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മൂന്നു നില കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജിംനേഷ്യത്തിലാണ് ആദ്യം തീ കണ്ടതെന്ന് പറയുന്നു. പിന്നാലെ കെട്ടിടത്തിൽ തന്നെ മറ്റൊരു ഭാഗത്ത് പ്രവർത്തിക്കുന്ന കെ ഗ്യാസിൻ്റെ സിലിണ്ടർ ഗോഡൗണിലേക്കും തീ പടർന്നു പിടിക്കുകയായിരുന്നു.

ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന കെ എസ് എഫ് ഇ യുടെ ഓഫിസിലേക്കും തീ പടർന്നെങ്കിലും വേഗത്തിൽ തന്നെ കെടുത്താൻ സാധിച്ചു. നിരവധി ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Share This Article
Leave a comment