യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ് എഫ് ഐയെ പുകഴ്ത്തിയും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യൻ. എസ് എഫ് ഐയുടെ സർവകലാശാല സമരം കണ്ടില്ലേ എന്നും ക്ഷുഭിത യൗവനത്തെ അവർ എല്ലാക്കാലത്തും കൂടെ നിർത്തുന്നു എന്നും കുര്യൻ പറഞ്ഞു. സി പി എം സംഘടനാ സംവിധാനം അതി ശക്തമാണ്. യൂത്ത് കോൺഗ്രസ് നേതാക്കളെ വല്ലപ്പോഴും ടിവിയിൽ കണ്ടാൽ കണ്ടു. ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂടെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ഉൾപ്പെടെ വേദിയിലിരുത്തി പി ജെ കുര്യൻ വിമർശിച്ചു.