താത്കാലിക നിയമനം ; കൂടിക്കാഴ്ച 19 ന്

At Malayalam
1 Min Read


പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിലുള്ള മലമ്പുഴ ആശ്രമം സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. യോഗ്യത : ടി എച്ച് എസ് ഇ വിജയം (കമ്പ്യൂട്ടർ സയൻസ് സ്പെഷ്യലൈസേഷൻ ) അല്ലെങ്കിൽ എസ് എസ് എല്‍ സിയും ദേശിയതല ടെക്നിക്കല്‍ വിദ്യാഭ്യാസവും (ബന്ധപ്പെട്ട ട്രേഡ്)  എഞ്ചിനീയറിങ് (ബന്ധപ്പെട്ട ട്രേഡ് ) / വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസവും (അനുബന്ധ ട്രേഡ്). മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം.

ലൈബ്രേറിയൻ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. യോഗ്യത : ബിരുദം / ബിരുദാനന്തര ബിരുദം (ലൈബ്രറി സയൻസ്). മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും വേണം.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്‍വൈഫറി അല്ലെങ്കില്‍ ബി എസ് സി നഴ്സിങ് വിജയമാണ് യോഗ്യത. ഈ തസ്തിക പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാത്രമായി സംവരണം ചെയ്തിട്ടുണ്ട്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂൺ 19 ന് സ്കൂളിൽ കൂടിക്കാഴ്ച നടത്തും.

- Advertisement -

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് ജൂണ്‍ 19 ന് രാവിലെ 11 മണിക്കും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് ജൂണ്‍ 19 ന് ഉച്ചയ്ക്ക് രണ്ടു മണിക്കുമാണ് കൂടിക്കാഴ്ച നടക്കുക. യോഗ്യരായവര്‍ ബയോഡേറ്റ, വിദ്യാഭ്യാസം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം യഥാസമയം സ്കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 0491 – 2815894.

Share This Article
Leave a comment