കോഴിക്കോട് സർക്കാർ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബോട്ടണി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ള, നെറ്റ് പാസായ, കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിന്റെ അതിഥി അധ്യാപക പാനലില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 14 ന് രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിനെത്തിച്ചേരണം. ഫോണ്‍ : 0495 – 2320694.