കൊലക്കേസ് പ്രതി ഷെറിനെ വിട്ടയയ്ക്കുന്നു

At Malayalam
0 Min Read

ചെങ്ങന്നൂരിലെ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ ഗവർണറുടെ അനുമതി ലഭിച്ചു. സർക്കാർ ശുപാർശ ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ അംഗീകരിച്ചു. ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലമായ 14 വർഷം പൂര്‍ത്തിയായതിനു പിന്നാലെയാണ് ഷെറിൻ സ്വതന്ത്രയാകുന്നത്.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചത് വിവാദമായിരുന്നു. 2009 നവംബർ ഏഴിനാണ് ഷെറിന്‍റെ ഭർതൃപിതാവായ ചെങ്ങന്നൂർ കാരണവർ വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെടുന്നത്. മരുമകളായ ഷെറിൻ ഒന്നാം പ്രതിയും ഷെറിന്റെ കാമുകൻമാരും കൊലപാതകത്തിൽ പ്രതികളായിരുന്നു.

Share This Article
Leave a comment