ഇന്ന് (വെള്ളി ) പുലർച്ചെ 5.25 ന് നെടുമ്പാശ്ശേരിയിൽ നിന്ന് ഇൻഡിഗോയുടെ 6E702 വിമാനത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് കോന്നി പയ്യനാമണ്‍ ചെങ്കളം ക്വാറിയിലാന്ന് പാറ ഇടിഞ്ഞു വീണ് ഒഡീഷ സ്വദേശി അജയ് റായ്, ബീഹാർ സ്വദേശി മഹാദേവ് പ്രദാൻ എന്നിവർ മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. തുടർന്ന് മൃതദേഹങ്ങൾ കോട്ടയത്ത് അയച്ച് എംബാം ചെയ്തു. ഭുവനേശ്വറിലേക്കുള്ള വിമാനത്തിലാണ് മൃതദേഹങ്ങൾ നെടുമ്പാശ്ശേരിയിൽ നിന്ന് നാട്ടിലേക്ക് അയച്ചത്.