നാഷണൽ കേഡറ്റ് കോർപ്സ് (എൻ സി സി ) വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി അടുത്ത മൂന്നു വർഷത്തിനുള്ളിൽ മൂന്നു ലക്ഷത്തിലധികം കേഡറ്റുകളെക്കൂടി ഉൾപ്പെടുത്താൻ പദ്ധതി തയ്യാറാക്കി. ഇതിൻ്റെ ഭാഗമായി കേഡറ്റുകൾക്ക് പരിശീലനം നൽകുന്നതിനായി മുൻ സൈനിക ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
കേരളത്തിൽ, വിവിധ ജില്ലകളിലായി 13 ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരുടെയും (JCO) 26 നോൺ കമ്മീഷൻഡ് ഓഫീസർമാരുടെയും (NCO) ഒഴിവുകളുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ എൻ സി സി ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. https://nis.bisag-n.gov.in/nis/downloads-public
താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ വെബ്‌സൈറ്റിൽ (NCC ഡയറക്ടറേറ്റ്, തിരുവനന്തപുരം) നൽകിയിരിക്കുന്ന വിലാസത്തിലേക്ക് തപാൽ വഴിയോ അല്ലെങ്കിൽ adperskeraladte@gmail.com എന്ന ഇ – മെയിൽ വഴിയോ സമർപ്പിക്കാം.
ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖങ്ങൾ ഓഗസ്റ്റ് ആദ്യ വാരത്തിലോ അല്ലെങ്കിൽ രണ്ടാം വാരത്തിലോ നടത്തും.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളായ വിരമിച്ച ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർക്ക് (JCO) 45,000 , വിരമിച്ച നോൺ കമ്മീഷൻഡ് ഓഫീസർമാർക്ക് (NCO) 35,000 എന്നിങ്ങനെയാണ് പ്രതിമാസ ശമ്പളം.