വളർത്തുപൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന പതിനൊന്നു വയസുകാരി മരിച്ചു. പന്തളം സ്വദേശി ഹന്നാ ഫാത്തിമയാണ് മരിച്ചത്. രണ്ടുഡോസ് പ്രതിരോധ വാക്സിനെടുത്തിരുന്നു. ചില ശാരീരിക പ്രയാസങ്ങളെ തുടർന്നാണ് കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. സാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി ആരോഗ്യ വകുപ്പ് അയച്ചതായി അധികൃതർ അറിയിച്ചു.