പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ കൊമ്പം ഈസ്റ്റ് കൊടക്കാട്, ബസ്സിനു പിറകിൽ ബൈക്ക് ഇടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. കൊടക്കാട് സ്വദേശി ജംഷീർ, തെങ്കര സ്വദേശി വിനു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടുപേരെയും വലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.