ശബരിമലയിൽ പൂജകൾക്കായി നാളെ( ജൂലൈ 11 )നട തുറക്കും

At Malayalam
1 Min Read

ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ജൂലൈ 13 ന് ( കൊല്ലവർഷം 1200 മിഥുനം 29 ). ജൂലൈ 13ന് പകൽ 11 നും 12 നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടക്കുക. പ്രതിഷ്ഠാ ചടങ്ങുകൾക്കായി നാളെ നട തുറക്കും. വൈകിട്ട് അഞ്ചു മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.

നട തുറന്ന ശേഷം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ശുദ്ധിക്രിയകൾ ആരംഭിക്കും. ജൂലൈ 12ന് പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ നടക്കും. പ്രതിഷ്ഠാ ദിനമായ ജൂലൈ 13 ന് രാവിലെ ഗണപതി ഹോമം, ശയ്യയിൽ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ കർമ്മം നടക്കുക. മാളികപ്പുറത്തിനു സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിക്കുന്നത്. നിലവിലുള്ള നവഗ്രഹ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം എന്ന ദേവപ്രശ്ന വിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിച്ചത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾ പൂർത്തിയാക്കി ജൂലൈ ജൂലൈ 13 ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.

Share This Article
Leave a comment