തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിലെ അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കുന്ന ആംബുലന്‍സിലേക്ക് ഡ്രൈവര്‍ ( രണ്ട് ), പാരാമെഡിക്കല്‍ സ്റ്റാഫ് ( രണ്ട് ) എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ഹെവിലൈസന്‍സ് എടുത്ത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 20,000 രൂപ.
ബി എസ് സി നഴ്‌സിംഗ് / ജനറല്‍ നഴ്‌സിംഗ് ആണ് പാരാമെഡിക്കല്‍ സ്റ്റാഫിന്റെ യോഗ്യത. പ്രതിമാസ ശമ്പളം 25,000 രൂപ.
നിശ്ചിത യോഗ്യതയുള്ളവര്‍ ജൂലൈ 19ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിലാസം : ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല), കമലേശ്വരം, മണക്കാട് പി ഒ, തിരുവനന്തപുരം – 695009. ഇമെയില്‍ : ddftvm@gmail.com, ഫോണ് ; 0471 – 2450773.
