സി എം കസേരയിൽ കണ്ണെറിഞ്ഞ് ശശി തരൂർ

At Malayalam
1 Min Read

കോൺഗ്രസിൽ ഒറ്റയാൻ കളിയ്ക്കുന്ന ശശി തരൂരിൻ്റെ കണ്ണ് കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്താണന്ന് വ്യക്തമായി. വോട്ട് വൈബ് സർവേ നടത്തിയതിൻ്റെ ഫലം ഉയർത്തിക്കാട്ടിയാണ് ശശി തരൂരിൻ്റെ പുതിയ അവകാശവാദം. കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരാകണം എന്നു സർവെ നടത്തിയപ്പോൾ തനിക്കു കിട്ടിയ പിന്തുണ എന്നവകാശപ്പെട്ടുകൊണ്ട് അദ്ദേഹം ഒരു സർവേ ലിസ്റ്റും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.

28.3 ശതമാനം ആളുകൾ താൻ മുഖ്യമന്ത്രിയാകണം എന്നാവശ്യപ്പെടുന്നതായാണ് ശശി തരൂർ പറയുന്നത്. യു ഡി എഫിൻ്റെ കാര്യം പ്രവചിക്കാൻ തങ്ങളില്ലെന്ന് 27 ശതമാനം പേർ പറഞ്ഞതായും ശശി തരൂർ അവകാശപ്പെടുന്നു. ഇടതുമുന്നണിയിൽ കെ കെ ശൈലജയെ കൊണ്ടുവരണം എന്ന് 24 ശതമാനം പേർ ആവശ്യപ്പെടുമ്പോൾ 17.5 ശതമാനം പേർ മാത്രമാണ് പിണറായി വിജയനെ പിന്തുണക്കുന്നതെന്നും ശശി തരൂരിൻ്റെ പോസ്റ്റിലുണ്ട്. 41.5 ശതമാനം പേർ എൽ ഡി എഫിൽ ആരാകും മുഖ്യമന്ത്രി എന്നത് ഇപ്പോൾ പറയാനാകില്ലെന്നും സർവേയിൽ പറയുന്നുണ്ടത്രേ.

ശശി തരൂരിൻ്റെ ആഗ്രഹം ചെറുതല്ലെന്നും ഈ സർവെ നിരീക്ഷിച്ചാൽ എൽ ഡി എഫിനാണല്ലോ കൂടുതൽ പിന്തുണയെന്നും പിന്നെങ്ങനെ തരൂർ മുഖ്യമന്ത്രിയാകുമെന്നും ചിലർ കമൻ്റുമിട്ടിട്ടുണ്ട്.

Share This Article
Leave a comment