തിരുവനന്തപുരം വഴുതക്കാട് കേരള കഫേ എന്ന ഹോട്ടൽ നടത്തിയിരുന്ന ജസ്റ്റിൽ രാജിനെ കൊലപ്പെടുത്തിയ രണ്ടു പേരെ പൊലിസ് പിടി കൂടി. ഇതേ ഹോട്ടലിലെ ജീവനക്കാരായിരുന്ന വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് അടിമലത്തുറയിൽ വച്ച് പിടിയിലായത്. ഇരുവരും ജസ്റ്റിൻ രാജിൻ്റെ തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലുള്ള വീട്ടിൽ താമസിച്ചിരുന്നവരാണ്.
പ്രതികളെ അറസ്റ്റു ചെയ്യാനെത്തിയ പൊലിസിനു നേരേ ഇവർ ആക്രമണം നടത്തി രക്ഷപ്പെടാൻ നോക്കിയിരുന്നു. ഇവരുടെ അതിക്രമത്തിൽ നാലു പൊലിസുകാർക്ക് പരിക്കു പറ്റുകയും ചെയ്തിരുന്നു. ജസ്റ്റിൻ രാജ് കൊല്ലപ്പെട്ടതിനു പിന്നാലെ ഇരുവരും ഒളിവിൽ പോവുകയായിരുന്നു.