കേപ്പിന്‍റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് മനേജ്മെന്റില്‍ മാത്തമറ്റിക്‌സ് വിഷയത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർമാരുടെ തസ്തികയിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : എം എസ് സി മാത്തമറ്റിക്‌സും നെറ്റും ( നെറ്റ് ഉള്ളവരുടെ അഭാവത്തിൽ എം എസ് സി ഉദ്യോഗാർഥികളെയും പരിഗണിക്കും). ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 18 ന് രാവിലെ 10 മണിക്ക് കോളജിൽ നേരിട്ട് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ് : 0477- 2267311, 9846597311.