കഴിഞ്ഞ മാസം 26 ന് തിരുവനന്തപുരം പി എം ജി യിലെ ഹനുമാൻ ക്ഷേത്രത്തിൽ രാവിലെ തൊഴാൻ വന്ന പെൺകുട്ടിയുടെ ബാഗിൽ നിന്നും 70,000 രൂപ വില വരുന്ന ആപ്പിൾ ഐഫോൺ ഉം സാംസങ് ഗാലക്സി 113 ഫോണും 10,000 രൂപയും മോഷ്ടിച്ച പ്രതിയെ മ്യൂസിയം പൊലിസ് പിടി കൂടി.
അതിയന്നൂർ സ്വദേശി സനൽ കുമാറിനെയാണ് പൊലിസ് പിടി കൂടിയത്. ഇയാൾക്ക് 50 വയസ് പ്രായമുണ്ട്. പതിനഞ്ചോളം മോഷണ കേസിൽ പ്രതിയാണ് സനൽകുമാർ. മുമ്പും സമാന രീതിയിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ടന്ന് പൊലിസ് പറഞ്ഞു.
സി സി റ്റി വികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടിയത്.
