സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഡി ജി പിയ്ക്ക് പരാതി നൽകി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്.
വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിനു പുറത്തു പോകുന്നത് കർശനമായി നിരോധിക്കും എന്ന സത്യവിരുദ്ധമായ കാര്യം ഉൾപ്പെടുത്തി മന്ത്രി വി ശിവൻകുട്ടിയുടെ ഫോട്ടോ അടക്കം ചേർത്താണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. ഇതിനെതിരേയാണ് ഡി ജി പിക്ക് മന്ത്രിയുടെ ഓഫിസ് പരാതി നൽകിയിരിക്കുന്നത്.
വ്യാജപ്രചരണം : ഡി ജി പിയ്ക്ക് പരാതി നൽകി മന്ത്രി വി ശിവൻകുട്ടി

Leave a comment
Leave a comment