താത്കാലിക ഒഴിവുണ്ട്

At Malayalam
1 Min Read

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ഒരു വര്‍ഷ കാലാവധിയില്‍ താത്കാലികമായി ട്രെയിനി ഇ സി ജി / ടി എം ടി ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നു. 

യോഗ്യത ഇ സി ജി / ടി എം ടി ടെക്‌നീഷ്യന്‍ ട്രെയിനി ടി എം ടിയിലും ഹോള്‍ട്ടറിലും പരിചയമുള്ള ഇ സി ജി ടെക്‌നീഷ്യന്‍ വി എച്ച് എസ് ഇ കോഴ്‌സ് അല്ലെങ്കില്‍ ഇ സി ജി കൈകാര്യം ചെയ്യാന്‍ കഴിയുന്ന കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ ടി എം ടി പരിചയം ആവശ്യമാണ്.

താല്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ജൂലൈ 17 ന് രാവിലെ 11.30 ന് ഇന്റര്‍വ്യൂവിനു എത്തിച്ചേരണം.

Share This Article
Leave a comment