സംസ്ഥാന വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാതല അദാലത്ത് ജൂലൈ 7, 8 തീയതികളില്‍ നടക്കും. തൈക്കാട് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണും അംഗങ്ങളും നേതൃത്വം നല്‍കും. പുതിയ പരാതികളും അദാലത്തില്‍ സ്വീകരിക്കുന്നതാണ്.