തിരുവനന്തപുരം ജില്ലയിലെ നെയ്യാർഡാമിന് സമീപം കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടമുണ്ടായി. രാവിലെ എട്ടു മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. കാട്ടാക്കടയിൽ നിന്നും നെയ്യാർ ഡാമിലേക്ക് വന്ന ബസും അമ്പൂരിയിൽ നിന്നും തിരുവനന്തപുരത്ത് പോവുകയുമായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.
ഓർഡിനറി ബസിന്റെ ഡ്രൈവറുടെ കാല് കമ്പികള്‍ക്കിടയില്‍ കുടങ്ങിയത് ഏറെ നേരം ആശങ്കയുണ്ടാക്കി. കാട്ടാക്കട, കള്ളിക്കാട് അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തി അദ്ദേഹത്തെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.