കാവ് പുനരുദ്ധാരണ പദ്ധതി : അപേക്ഷിക്കാം

At Malayalam
1 Min Read

കേരളത്തിലെ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാവുകളുടെ സംരക്ഷണത്തിനായി കേരള വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുന്നതിനായി കാവുകളുടെ ഉടമസ്ഥരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കുന്ന കാവുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതിയുടെ കീഴില്‍ ജൈവ വൈവിധ്യ സംരക്ഷണം, ഗവേഷണം, അപൂര്‍വ്വ തദ്ദേശീയ ഇനം സസ്യങ്ങള്‍ നട്ടുപിടിപ്പിക്കല്‍, കുളങ്ങള്‍ ശുദ്ധീകരിക്കല്‍, ജന്തു ജീവികളെ സംരക്ഷിക്കല്‍, ജൈവവേലി നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധനസഹായം നല്‍കുന്നത്.

താത്പര്യമുള്ള വ്യക്തികള്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍, വിസ്തൃതി, ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ ഒരു റിപ്പോര്‍ട്ട് എന്നിവ അടങ്ങുന്ന അപേക്ഷ ജൂലൈ 31ന് മുമ്പായി സംസ്ഥാന വനം വകുപ്പിന്റെ ഔദ്യോഗിക വൈബ്‌സൈറ്റായ www.forest.kerala.gov.in മുഖേന രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0484 – 2344761.

Share This Article
Leave a comment