തിരുവനന്തപുരം പേരൂർക്കട പൊലിസ് , ബിന്ദു എന്ന യുവതിക്കെതിരെ വ്യാജമോഷണ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തതിനെതിരെ ബിന്ദു തന്നെ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തു. ബിന്ദു ജോലി ചെയ്തിരുന്ന വീട്ടുടമസ്ഥയായ ഓമന ഡാനിയേലിൻ്റെ പരാതിയെ തുടർന്നാണ് ബിന്ദുവിനെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടത്. ഇത് അന്ന് വലിയ വിവാദമായിരുന്നു. പരാതി വ്യാജമായിരുന്നെന്ന് പിന്നാലെ തെളിയുകയും ചെയ്തു. സംസ്ഥാന പട്ടിക ജാതി – പട്ടിക വർഗ കമ്മിഷൻ്റെ നിർദേശപ്രകാരമാണ് ബിന്ദു പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഓമന ഡാനിയേൽ, ഓമനയുടെ മകൾ നിഷ , ബിന്ദുവിനെ അറസ്റ്റ് ചെയ്ത പേരൂർക്കട സ്‌റ്റേഷനിലെ സബ് ഇൻസ്പെക്ടർ പ്രസാദ്, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ പ്രസന്നൻ എന്നിവരെ പ്രതി ചേർത്താണ് ബിന്ദു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് ബിന്ദുവിനെ അറസ്റ്റു ചെയ്തിരുന്നത്. ബിന്ദുവിനെ അന്ന് അറസ്റ്റ് ചെയ്ത പ്രസാദ്, പ്രസന്നൻ എന്നീ ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ സസ്പെൻഷനിലാണ്.