13 വയസിനു താഴെയുള്ള ആൺകുട്ടികൾക്ക് ജില്ലാ ക്രിക്കറ്റ് ടീമിൽ അവസരം

At Malayalam
1 Min Read

പതിമൂന്നു വയസ്സിനു താഴെ പ്രായമുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ജൂലൈ 12 ന് രാവിലെ ഒമ്പതു മണിക്ക് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ (The Sports Hub) വച്ച് തെരഞ്ഞെടുക്കുന്നു. 01- 09 – 2012 നോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിയിലോ അതിനുശേഷമോ മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരുവര്‍ഷക്കാലമെങ്കില So തിരുവനന്തപുരം ജില്ലയിലെ ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുകയും ചെയ്യുന്നവരായ കുട്ടി കളിക്കാര്‍ക്കു മാത്രമാണ് പങ്കെടുക്കുവാന്‍ യോഗ്യത ഉള്ളത്.

യോഗ്യരായ കളിക്കാർ ജൂലൈ 10 വൈകുന്നേരം ആറു മണിക്കുമുമ്പായി ചുവടെ കൊടുത്തിട്ടുള്ള ലിങ്കില്‍ പേര് രജിസ്റ്റർ ചെയ്യെണ്ടതാണ്‌. ട്രയല്‍സില്‍ പങ്കെടുക്കുമ്പോള്‍ കളിക്കാര്‍ സ്വന്തം കിറ്റ് കൊണ്ടുവരേണ്ടതുമാണ്. വിശദവിവരങ്ങൾക്ക് – 9645342642, 0471- 2330522 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
ലിങ്ക് : https://forms.gle/7KyDcVHpt8RoDg47A

Share This Article
Leave a comment