1 ) Apprentice Electricians (100 ഒഴിവുകൾ) – ബന്ധപ്പെട്ട ട്രേഡുകളിൽ ITI പാസ്സായവർക്ക് അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി: 21 വയസ്സ് . പ്രതിമാസം 950 ദിർഹം (ഏകദേശം 22,000 ഇന്ത്യൻ രൂപ ) സ്റ്റൈപെൻഡും കൂടാതെ ഓവർടൈം അലവൻസും ലഭിക്കും. കൂടാതെ താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. ദുബായ് യാത്രക്കുള്ള ടിക്കറ്റ് ചാർജിൽ 550 ദിർഹം വരെ കമ്പനി നൽകും. ബാക്കി തുക ഉദ്യോഗാർത്ഥി വഹിക്കണം. രണ്ടു വർഷത്തേക്കാണ് കരാർ.
2 ) BIM മോഡുലാർ ( ഇലക്ട്രിക്കൽ ) (അഞ്ച് ഒഴിവുകൾ) കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും REVIT സോഫ്റ്റ് വെയറിൽ പ്രവർത്തന പരിജ്ഞാനവും. ലൈറ്റിംഗ്, പവർ, E L V സിസ്റ്റങ്ങൾ പോലുള്ള ഇലക്ട്രിക്കൽ കണ്സ്ട്രക്ഷൻ ഡ്രോയിംഗുകളിൽ കുറഞ്ഞത് LOD 350 ലെവൽ വികസിപ്പിക്കുന്നതിനുള്ള വൈദഗ്ധ്യവും ഉണ്ടായിരിക്കണം. ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് സർട്ടിഫിക്കറ്റ് പ്രോഗ്രാം/ എജിസി സർട്ടിഫിക്കറ്റ് ഓഫ് മാനേജ് മെന്റ് – ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് ( സി എം – ബി ഐ എം ) പൂർത്തിയാക്കിയവർക്ക് മുൻഗണന. ശമ്പളം 3,000 ദീർഹം. കൂടാതെ താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമാണ്.
3 ) CAD Draughtsman ( Electrical ) ( 5 ഒഴിവുകൾ ) – ഉദ്യോഗാർത്ഥികൾക്ക് കൺസ്ട്രക്ഷൻ പ്രോജെക്ടുകളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പരിചയവും REVIT സോഫ്റ്റ്‌വെയറിൽ പ്രവർത്തന പരിജ്ഞാനവും. പ്രത്യേകിച്ച് ലൈറ്റിംഗ്, പവർ, E L V സിസ്റ്റങ്ങൾ പോലുള്ള ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ ഡ്രോയിംഗുകളിൽ കുറഞ്ഞത് LOD 350 ലെവൽ വികസിപ്പിക്കുന്നതിനുള്ള വൈദഗ്ധ്യവും ഉണ്ടായിരിക്കണം. Building Information Modeling ( B I M ) certificate program അല്ലെങ്കിൽ A G C certificate of Management – Building Information Modeling ( C M – B I M ) പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. ശമ്പളം : 3,000 ദീർഹം. കൂടാതെ താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമാണ്.
താല്പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലായ് 15 നു മുൻപ് trainees_abroad@odepc.in എന്ന ഇ – മെയിൽ വിലാസത്തിൽ അയയ്ക്കുക.
വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം. ഫോൺ – 0471 – 2329440 / 41 / 42/ 43 /45 ; Mob : 77364 96574.
ശ്രദ്ധിക്കുക – ഈ റിക്രൂട്മെന്റിന് ഗവണ്മെന്റ് അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല.