കോട്ടയം മെഡിക്കൽ കോളജ് അപകടം – മന്ത്രി വി എൻ വാസവൻ്റെ എഫ് ബി പോസ്റ്റ്

At Malayalam
1 Min Read

കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാകുന്ന് മേൽപോത്ത്കുന്നേൽ ഡി. ബിന്ദുവിൻ്റെ വീട്ടിൽ പോയി. ബിന്ദുവിൻ്റെ അമ്മ സീതാലക്ഷ്മി, ഭർത്താവ് വിശ്രുതൻ, മകൻ നവനീത്, മകൾ നവമി എന്നിവരെ കണ്ടു.

അവർക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം കേട്ടു. ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയെയും മക്കളെയും ആശ്വസിപ്പിച്ചു. ആശ്വാസവാക്കുകൾ ഒന്നിനും പകരമാവില്ലല്ലോ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ നവമിയുടെ തുടർ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്തു നടത്തും. അടുത്ത ദിവസം തന്നെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കും. ബിന്ദുവിൻ്റെ മകൻ നവനീതിന് മെഡിക്കൽ കോളജിൽതന്നെ താൽക്കാലികമായി ജോലി നൽകന്ന കാര്യം ആശുപത്രി വികസന സമിതി ചേർന്ന് തീരുമാനിക്കും. സ്ഥിരമായി ജോലി നൽകുന്ന കാര്യം മന്ത്രിസഭ പരിഗണിക്കുമെന്നും അവരെ അറിയിച്ചു.

സംസ്കാരച്ചടങ്ങുകൾക്കുള്ള ചെലവെന്ന നിലയിൽ ആദ്യ സഹായമായി ആശുപത്രി വികസന സമിതിയിൽ നിന്നുള്ള 50,000 രൂപയുടെ ചെക്ക് ബിന്ദുവിൻ്റെ അമ്മ സീതാലക്ഷ്മിക്കു കൈമാറി. കൂടുതൽ സഹായധനം നൽകുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനിക്കുമെന്നും ഇതിന്
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ടന്ന കാര്യവും അവരെ അറിയിച്ചു.

കുടുംബത്തിന്റെ നഷ്ടത്തിന് ഇതൊന്നും പകരമാവില്ലന്ന് അറിയാം കുടുംബത്തെ സർക്കാർ ചേർത്തു നിർത്തുമെന്ന് അവർക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്.

- Advertisement -
Share This Article
Leave a comment