പാലക്കാട് സ്വദേശി യുവതിക്ക് നിപ തന്നെയെന്ന് സ്ഥിരീകരിച്ചു

At Malayalam
1 Min Read

പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര സ്വദേശിയായ 38 കാരിക്ക് നിപ തന്നയെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ ആ മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ നൂറിലധികം പേരുള്ളതായാണ് വിവരം. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലൽ തുടരുകയാണ്.

20 ദിവസം മുമ്പാണ് ഇവർക്ക് പനി തുടങ്ങിയത്. വീടിനു സമീപത്തെ ആശുപത്രി അടക്കം മൂന്നു ഇടങ്ങളിലാണ് ചികിത്സ നേടിയത്. യുവതി മക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. സമീപത്തുള്ളതെല്ലാം യുവതിയുടെ കുടുംബ വീടുകളാണെന്നതിനാൽ സമ്പർക്കപ്പട്ടിക ഇനിയും നീളാനാണ് സാധ്യത. സമ്പർക്ക പട്ടികയിലുള്ള ആരും നിലവിൽ ചികിത്സക്കായി ആശുപത്രികളിൽ എത്തിയിട്ടില്ല.

Share This Article
Leave a comment