ബാങ്കിലെ മുൻ ജീവനക്കാരൻ ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ചു

At Malayalam
0 Min Read

ഇടുക്കിയിലെ മഞ്ഞുമ്മലിൽ പ്രവർത്തിക്കുന്ന യൂണിയൻ ബാങ്കിലെ മുൻ ജീവനക്കാരൻ ബാങ്കിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാരിയെ കുത്തിപരിക്കേൽപ്പിച്ചതായി കേസ്. ബാങ്കിൽ നിന്നും കുറച്ചു കാലം മുമ്പ് പിരിച്ചു വിട്ട സെന്തിൽ എന്നയാളാണ് ബാങ്കിലെത്തി ജീവനക്കാരിയായ ഇന്ദുകൃഷ്ണയെ കുത്തി പരിക്കേൽപ്പിച്ചത്.

ഇന്ദുവിനെ കുത്തിപരിക്കേൽപ്പിച്ച ശേഷം ഇയാൾ സ്വയം കുത്തുകയും ചെയ്തു. സെന്തിലിനെ പൊലിസെത്തി കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ ഇന്ദുകൃഷ്ണ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share This Article
Leave a comment