സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധയുണ്ടോ എന്ന് ആരോഗ്യ വകുപ്പ് സംശയിക്കുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ 38 കാരിയ്ക്കാണ് ഇപ്പോൾ നിപ ബാധ സംശയിക്കുന്നത്. ഇവരുടെ സ്രവ സാമ്പിൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചിരിക്കുകയാണ്. രോഗിയുടെ പ്രാഥമിക പരിശോധനയിൽ നിപ ബാധ ഏകദേശം സ്ഥിരീകരിച്ചതായാണ് വിവരം.
രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി ബന്ധപ്പെട്ടവരെ നിരീക്ഷിച്ചു വരികയാണ്. എവിടെ നിന്നാണ് ഇവർക്ക് രോഗ ബാധ ഉണ്ടായതെന്നോ രോഗിയുടെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ചോ ഒന്നും കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.