പാലക്കാട് നിപ ബാധയെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളിൽ വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ തുറന്നുപ്രവർത്തിക്കാൻ പാടില്ലന്ന് കളക്ടർ ഉത്തരവിട്ടു. പ്രദേശത്തെ മൂന്നു സ്കൂളുകൾ താത്കാലികമായി അടക്കാൻ മണ്ണാർക്കാട് വിദ്യാഭ്യാസ അസിസ്റ്റൻ്റ് ഓഫിസർ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.