ചക്രവാത ചുഴി ; അടുത്ത 5 ദിവസം മഴ സാധ്യത

At Malayalam
1 Min Read

മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ ന്യുനമർദ്ദ പാത്തി (off shore trough) സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മഴയ്ക്കട സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

ഇന്ന് ( ജൂലൈ 3) ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും ഇന്നു മുതൽ ആറു വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇന്നു മുതൽ ഏഴാം തീയതി വരെ കേരളത്തിനു മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതായി അറിയിപ്പിൽ പറയുന്നു.

Share This Article
Leave a comment