മഴക്കെടുതിയിൽ കെ എസ് ഇ ബിക്ക് നഷ്ടം 210.51 കോടി

At Malayalam
0 Min Read

സംസ്ഥാനത്ത് ഈ വർഷം മെയ് 24 നു ശേഷം നാളിതുവരെ പെയ്ത മഴയിലും ശക്തമായ കാറ്റിലും കെ എസ് ഇ ബി യുടെ വിതരണ മേഖലയിൽ ഏകദേശം 210.51 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെ എസ് ഇ ബി. നിലവിലെ കണക്കുകൾ പ്രകാരം 3,753 ഹൈടെൻഷൻ പോസ്റ്റുകളും 29,069 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നിട്ടുണ്ട്. 3,381 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനുകൾക്കും 79,522 സ്ഥലങ്ങളിൽ ലോ ടെൻഷൻ ലൈനുകൾക്കും തകരാർ സംഭവിച്ചു.

കൂടാതെ വിതരണമേഖലയിലെ 58,036 ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകളുണ്ടായി. 164 ട്രാൻസ്ഫോർമറുകൾ പൂർണ്ണമായും ഉപയോഗശൂന്യമായിയിട്ടുണ്ട്. 91,90,731 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സവുമുണ്ടായി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment