വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു എന്നു കാട്ടി പുതിയ മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറങ്ങി. ആൻ്റി ബയോടിക്, സി ആർ ആർ ടി തുടങ്ങിയ ചികിത്സകൾ തുടരാനാണ് വിദഗ്ധ മെഡിക്കൽ സംഘം എടുത്തിരിക്കുന്ന തീരുമാനം. ഇനിയും ആവശ്യമെങ്കിൽ ചികിത്സാരീതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നുണ്ട്.
തിരുവനന്തപുരം എസ് യു റ്റി ആശുപത്രിയിലാണ് വി എസ് ചികിത്സയിൽ കഴിയുന്നത്. സി പി എം ജനറൽ സെക്രട്ടറി എം എ ബേബി ഇന്ന് ആശുപത്രിയിൽ എത്തി വിവരങ്ങൾ ആരാഞ്ഞു. ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നത് ആശ നൽകുന്നുവെന്നും തൻ്റെ നിശ്ചയ ദാർഢ്യത്താൽ വി എസ് ആശുപത്രിയിൽ നിന്നും ആരോഗ്യം വീണ്ടെടുത്ത് തിരികെ വരുമെന്നും എം എ ബേബി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് വി എസ് നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.