തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണം

At Malayalam
1 Min Read

മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ ഈഞ്ചക്കൽ – കല്ലുംമൂട് റോഡിൽ ഇന്നു രാത്രി (തിങ്കൾ) 10 മണി മുതൽ നാളെ രാവിലെ ആറു മണി വരെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു. ഇതിനാൽ നഗരത്തിൽ പ്രവേശിക്കുന്നതിന് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പൊലിസ് അറിയിച്ചു.

കിഴക്കേകോട്ട, കഴക്കൂട്ടം ഭാഗത്തേക്കു പോകേണ്ടുന്ന കോവളം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ തിരുവല്ലം, അമ്പലത്തറ, കമലേശ്വരം, മണക്കാട് വഴിയാണ് പോകേണ്ടത്.

എയർപ്പോർട്ടിലേക്കു വരുന്ന ചെറിയ വാഹനങ്ങൾ കുമരിച്ചന്ത, പരുത്തിക്കുഴി ജംഗ്‌ഷനിൽ നിന്നും സർവ്വീസ് റോഡു വഴി കല്ലുംമൂട് ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് വലിയതുറ ഭാഗത്തേക്ക് പോകണം.

അട്ടക്കുളങ്ങര ഭാഗത്തു നിന്നും ചാക്ക ഭാഗത്തേക്കു പോകുന്ന കാർ ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങൾ പരാമാവധി ഈഞ്ചക്കൽ ജംഗ്ഷൻ ഒഴിവാക്കി വാഴപ്പള്ളി – ശ്രീകണ്ഠേശ്വരം – ഉപ്പിടാമൂട് – നാലുമുക്ക് – പേട്ട വഴിയും അട്ടക്കുളങ്ങര ഭാഗത്തു നിന്നും മുട്ടത്തറ ഭാഗത്തേക്കു പോകുന്ന ചെറിയ വാഹനങ്ങൾ മണക്കാട് – കല്ലുമൂട് വഴിയോ മണക്കാട് കമലേശ്വരം വഴിയോ പോകണം.

തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഗതാഗത ക്രമീകരണങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 0471 – 2558731, 9497990005 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a comment