അടിമുടി മാറി റെയിൽവേ ; ചാർട്ട് 8 മണിക്കൂർ മുമ്പ്, തൊട്ടതിനും പിടിച്ചതിനും ടി ഡി ആർ

At Malayalam
1 Min Read

റെയിൽവേയിൽ റിസർവേഷൻ ചാർട്ട് ഇനി മുതൽ എട്ടു മണിക്കൂർ മുമ്പ് പ്രസിദ്ധീകരിക്കാൻ നടപടിയായി. നിലവിൽ ചാർട്ട് നാലു മണിയ്ക്കൂർ മുമ്പായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് പുറപ്പെടേണ്ടുന്ന വണ്ടിയുടെ ചാർട്ട് ഇനി മുതൽ തലേ ദിവസം രാത്രി ഒമ്പത് മണിയോടെ ലഭ്യമാകും എന്നത് റെയിൽ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യും. യാത്രക്കാർക്കുണ്ടാകുന്ന അനിശ്ചിതത്വം ഒഴിവാക്കാൻ ഈ നടപടി കൊണ്ട് സാധിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഇതോടൊപ്പം തൽക്കാൽ ടിക്കറ്റുകൾക്ക് ജൂലൈ ഒന്നു മുതൽ ആധാർ നിർബന്ധമാക്കിയിട്ടുമുണ്ട്.

മറ്റൊന്ന്, യാത്രക്കാരുടെ പരാതികൾക്ക് പരിഹാരമുണ്ടാക്കുന്ന കാര്യത്തിലാണ് റെയിൽവേ പുതുമ കൊണ്ടുവരുന്നത്. പുതിയ പരിഷ്ക്കരണത്തിൻ്റെ ഭാഗമായി യാത്രികർക്ക് അസൗകര്യം അനുഭവപ്പെട്ടാൽ അക്കാര്യം കാണിച്ച് റീഫണ്ടിന് അപേക്ഷിക്കാനുള്ള പുതിയ സൗകര്യം കൂടി റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. വണ്ടിയിലെ എയർ കണ്ടിഷൻ പ്രവർത്തനക്ഷമമല്ലാത്തത്, മൂന്നു മണിക്കൂറിൽ അധികമായ വൈകി ഓട്ടം, റൂട്ടു മാറി സഞ്ചരിക്കുന്നത് തുടങ്ങിയവ ഉണ്ടായാൽ ടി ഡി ആർ (ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് ) ഫയൽ ചെയ്യാനാകും.

വണ്ടി നഷ്ടമാവുകയോ വൈകുകയോ വഴി തിരിച്ചു വിടുകയോ ചെയ്താലും ടി ഡി ആർ ഫയൽ ചെയ്യാം എന്നതും പുതിയ പരിഷ്ക്കരണത്തിൻ്റെ പ്രധാന ഭാഗമാണ്.

Share This Article
Leave a comment