5 ദിവസം കനത്ത മഴ പെയ്യുമെന്ന്

At Malayalam
1 Min Read

സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം കൂടി ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് (ഞായർ ) കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നും അറിയിപ്പിൽ പറയുന്നു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

അറബിക്കടലിനു മുകളിലായി ( സൗരാഷ്ട്ര – കച്ചിൻ ) കനത്ത ന്യൂനമർദം രൂപപ്പെട്ടതിൻ്റെ ഭാഗമായാണ് അഞ്ചു ദിവസത്തേക്ക് മഴ സാധ്യതാ പ്രവചനം നടത്തിയിരിക്കുന്നത്. ഇതിൻ്റെ ഫലമായി 48 മണിക്കൂറിനുള്ളിൽ വടക്കൻ ബംഗാൾ ഉൾക്കടൽ അതിനോടു ചേർന്ന പശ്ചിമ ബംഗാൾ എന്നിവയ്ക്കു മുകളിലായി ന്യൂനമർദം രൂപപ്പെടും. ജൂൺ 29 ( നാളെ ) മുതൽ കേരളത്തിൽ മഴ പെയ്യാൻ സാധ്യത കല്പിയ്ക്കുന്നതിൻ്റെ അടിസ്ഥാന കാരണം ഇതാണ്.

Share This Article
Leave a comment